Kottakkal

കോട്ടക്കൽ മമ്മാലിപ്പടിയിൽ ചരക്ക് ലോറിക്ക് പിറകിൽ പിക്കപ്പ് വാൻ ഇടിച്ച് താനൂർ സ്വദേശിക്ക് ദാരുണാന്ത്യം

കോട്ടക്കൽ മമ്മാലി പ്പടിയിൽ ചരക്ക് ലോറിക്ക് പിറകിൽ പിക്കപ്പ് വാൻ ഇടിച്ച് ഒരാൾ മരണപ്പെട്ടു, മിനിലോറി ട്രൈവറായ താനൂർ സ്വദേശി അഖിലേഷ് (30) ആണ് മര0ണപ്പെട്ടത്, പിക്കപ്പ് ലോറിയിലുണ്ടായിരുന്ന രണ്ടാമത്തെയാൾ ഷാനിദ് ചേളാരി സ്വദേശി
വയസ് (17) ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ട് പേരാണ് പിക്കപ്പ് വാനിലുണ്ടായിരുന്നത്, ഇടിയുടെ ആഘാതത്തിൽ രണ്ട് പേരും പിക്കപ്പിനുള്ളിൽ കുടുങ്ങി മുൻഭാഗം പാടെ തകർന്ന പിക്കപ്പ് വെട്ടിപ്പൊളിച്ചാണ് രണ്ടുപേരെയും പുറത്തെടുത്തത്, ട്രോമാ കെയർ പ്രവർത്തകരും ,അഗ്നിരക്ഷാ ഉദ്യോഗസ്തരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.


Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button