ഓട്ടോയിൽ മദ്യ വിൽപനക്കിടെ യുവാവ് പിടിയിൽ:15 മദ്യക്കുപ്പികളും ഓട്ടോറിക്ഷയും പിടിച്ചെടുത്തു.
വളാഞ്ചേരി: ഓട്ടോറിക്ഷയിൽ മദ്യ വിൽപന നട ത്തുന്നതിനിടെ യുവാവ് വളാഞ്ചേരി പൊലീസ് പി ടിയിലായി. കായംകുളം കീരിക്കാട് രാഹുലിനെ യാണ് (26) പിടികൂടിയത്. വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷിന് കിട്ടിയ രഹ സ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വളാ ഞ്ചേരി സബ് ഇൻസ്പെക്ടർ മുഹമ്മദ് റഫീക്കും സംഘവും ചേർന്ന് പ്രതിയെ പിടികൂടിയത്. വ്യാ ഴാഴ്ച ഉച്ചയോടെ ആതവനാട് മാട്ടുമ്മൽ വെച്ചാ ണ് പ്രതിയെ പിടികൂടിയത്.
ഇയാളിൽനിന്ന് 15 മദ്യക്കുപ്പികളും പിടിച്ചെടു ത്തു. മദ്യ വില്പനക്ക് ഉപയോഗിച്ചിരുന്ന ഓട്ടോറി ക്ഷയും കസ്റ്റഡിയിലെടുത്തു. ബിവറേജസിൽനി ന്ന് പലതവണയായി വാങ്ങി ഉയർന്ന വിലയ്ക്ക് മ ദ്യം നൽകുന്നതായിരുന്നു പ്രതിയുടെ പതിവ്. പൊലീസ് സംഘത്തിൽ എസ്.ഐമാരായ അബ് ദുൽ അസീസ്, സീനിയർ സിവിൽ പൊലീസ് ഓ ഫിസർമാരായ മോഹനൻ, ദീപക്ക്, സി.പി.ഒ പ്രദീ പ് എന്നിവരും ഉണ്ടായിരുന്നു. തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാ ജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.