KERALA

280 കോടിയുടെ 55 പദ്ധതികള്‍; അനുമതി നല്‍കിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പില്‍ 55 പദ്ധതികള്‍ക്ക് കൂടി ഭരണാനുമതി നല്‍കിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡ്, പാലം , കെട്ടിട വിഭാഗങ്ങളിലായി 280.86 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയതെന്ന് മന്ത്രി അറിയിച്ചു. 25 റോഡ് പ്രവൃത്തികള്‍ക്കായി 122.13 കോടി രൂപയാണ് അനുവദിച്ചത്. 11പാലം പ്രവൃത്തികള്‍ക്ക് 72.27 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 19 കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി 86.46 കോടി രൂപ അനുവദിച്ചും ഉത്തരവിറങ്ങി. ബജറ്റ് ഫണ്ടില്‍ നിന്നാണ് ഈ പ്രവൃത്തികള്‍ക്കുള്ള തുക കണ്ടെത്തിയിരിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ബജറ്റ് ഫണ്ടില്‍ നിന്നും നേരത്തെ 549.44 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിരുന്നു. 78 റോഡ് പ്രവൃത്തികള്‍ക്കായി 360.08 കോടി രൂപയും 19 പാലം പ്രവൃത്തികള്‍ക്കായി 156.46 കോടി രൂപയും 4 കെട്ടിട നിര്‍മ്മാണങ്ങള്‍ക്കായി 32.90 കോടി രൂപയും അനുവദിച്ചിരുന്നു. റോഡ് അറ്റകുറ്റപ്പണിക്ക് ഇതുവരെ 273.41 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ അടിയന്തര അറ്റകുറ്റപ്പണിക്കായി 119 കോടി രൂപയും കിഫ്ബി ഏറ്റെടുത്ത് പ്രവൃത്തി ആരംഭിച്ചിട്ടില്ലാത്ത 77 റോഡുകള്‍ക്ക് 17 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനം നടപ്പാക്കുന്നതിന് ആദ്യഘട്ടമായി 137.41 കോടി രൂപയും പൊതുമരാമത്ത് വകുപ്പ് അനുവദിച്ചതായി മന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button