CHANGARAMKULAMLocal newsUncategorized

‘വെൽഫെയർ ഹോം’ താക്കോൽ കൈമാറി

ചങ്ങരംകുളം: വെൽഫെയർ പാർട്ടി ആലംകോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാവിട്ടപ്പുറത്ത് നിർദ്ധനകുടുംബത്തിന് നിർമ്മിച്ചു നൽകിയ വെൽഫെയർ ഹോമിന്റെ താക്കോൽ ദാനം പൊന്നാനി മണ്ഡലം പ്രസിഡണ്ട് സി.വി ഖലീൽ പൊന്നാനി നിർവഹിച്ചു.
ഇ.വി മുജീബിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എം.കെ അബ്ദുറഹ്മാൻ, സീനത്ത് കോക്കൂർ, മജീദ് പാവിട്ടപ്പുറം, ഹമീദ് പാവിട്ടപ്പുറം, അബ്ദുട്ടി വളയംകുളം, റഷീദറഫീഖ്, ടി.വി അബ്ദുറഹ്മാൻ, സുബൈർ സിന്ദഗി എന്നിവർ ആശംസകൾ അർപ്പിച്ച് കൊണ്ട് സംസാരിച്ചു.
സെലിം പുത്തൻ പുരക്കൽ സ്വാഗതവും, ഇബ്രാഹിംകുട്ടി മോത്തി മഹൽ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button