കോലിക്കരയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം അന്വേഷണസംഘം സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി
ചങ്ങരംകുളം:കോലിക്കരയിൽ പാവിട്ടപ്പുറം സ്വദേശിയായ മുനീബ്(25) കുത്തേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണസംഘം സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.
കോലിക്കരയിൽ സ്വകാര്യ സ്കൂളിലോക്ക് പോകുന്ന വഴിയിലാണ് ഒരു സംഘം മുനീബുമായി വാക്കേറ്റത്തിലേർപ്പെട്ടത്.തുടർന്ന് മുനീബിനെ നെഞ്ചിലും വയറ്റിലും കുത്തി വീഴ്ത്തുകയായിരുന്നു.
മസുഹൃത്തുക്കൾ തന്നെയാണ് ബൈക്കിലിരുത്തി മുനീബിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.ആശുപത്രിയിൽ എത്തിച്ചെങ്കിലും മുനീബ്
മരണപ്പെട്ടിരുന്നു.
സംഭവം നടന്നയുടനെ സംഘം
രക്ഷപ്പെട്ടു പ്രതികളെ കുറിച്ച് പോലീസിന് സൂചന
ലഭിച്ചിട്ടുണ്ട്.ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടി
അന്വേഷണം തുടരുകയാണെന്ന് ചങ്ങരംകുളം സിഐ
പറഞ്ഞു.മലപ്പുറത്ത് നിന്ന് സയന്റിഫിക്ക് വിഭാഗം
ത്വായ്ബ,ഫിംഗർ പ്രിന്റ് വിഭാഗം സതീഷ്
ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ഡോഗ് സ്കോഡും സംഭവ സ്ഥലത്ത് തെളിവെടുപ്പ്
നടത്തി.സിഐ എംകെ സജീവിന്റെ നേതൃത്വത്തിൽ,എസ്ഐ മാരായ വിജിത്ത്,ഹരിഹരസൂനു വിജയകുമാരൻ,ആന്റോ
ഫ്രാൻസിസ്, എഎസ്ഐ സജീവ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.