KERALA

ബസ് വെയ്റ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറി; 5 കുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരുക്ക്.

തിരുവനന്തപുരം ആര്യനാട് കെഎസ്ആര്‍ടിസി ബസ് വെയ്റ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരുക്ക് പറ്റി. ഒരാളുടെ നില ഗുരുതരമാണ്. ഈഞ്ചപുരിയിലാണ് സംഭവം. പരുക്ക് പറ്റിയവരെ മെഡിക്കൽ കോളജിലേക്ക് മാറ്റി.

സ്കൂൾ കുട്ടികൾ ഉള്‍പ്പെടെ 6 പേർ വെയ്റ്റിങ് ഷെഡിൽ ഉണ്ടായിരുന്നു. ഇതിനിടെയാണ് ബസ് പാഞ്ഞു കയറിയത്. ഇടിയെ തുടർന്ന് വെയ്റ്റിങ് ഷെഡ് പൂർണമായും തകർന്നു. പാങ്കാവിൽ നിന്ന് നെടുമങ്ങാടേക്ക് പോകുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചൽ കൊടും വളവിൽ ആണ് അപകടം ഉണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button