Valayamkulam
മദ്യത്തിനും ലഹരിക്കും ബ്രുവറിക്കും എതിരെ വിളംബര ജാഥ
മദ്യത്തിനും ലഹരിക്കും ബ്രുവറിക്കും എതിരെ സമൂഹ മനസ്സാക്ഷിയെ ഉണർത്താൻ നാളെ (2025 ആഗസ്റ്റ് 20 ബുധൻ) രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ വളയംകുളത്ത് ജനാരോഗ്യ പ്രസ്ഥാനം സംഘടിപ്പിക്കുന്ന ഉപവാസ സത്യാഗ്രഹത്തിന്റെ വിളംബര ജാഥ ചെയർമാൻ പി പി യൂസഫലി ഉദ്ഘാടനം ചെയ്തു. മുജീബ് കോക്കൂർ അധ്യക്ഷത വഹിച്ചു. അടാട്ട് വാസുദേവൻ, കെ അനസ്, കെ സി അലി, ടി വി മുഹമ്മദ് അബ്ദുറഹ്മാൻ, താഹിർ ഇസ്മായിൽ, അബ്ബാസ് എൻ എം, ഇ വി മുജീബ് പ്രസംഗിച്ചു.