EDAPPALLocal news
നോട്ടീസ് നൽകി ആഴ്ചകൾ പിന്നിട്ടു: റോഡിലേക്ക് തള്ളിനിൽക്കുന്ന കെട്ടിട ഭാഗം പൊളിച്ചുനീക്കിയത് ഒരു കെട്ടിട ഉടമ മാത്രം
എടപ്പാൾ: മേൽപ്പാലം നിർമ്മാണ പ്രവർത്തിയുടെ ഭാഗമായി റോഡിലേക്ക് തള്ളിനിൽക്കുന്ന കെട്ടിടങ്ങൾ പൊളിച്ചു
നിർദേശം നൽകി ആഴ്ചകൾ പിന്നിട്ടപ്പോൾ തയ്യാറായത് ഒരു കെട്ടിട ഉടമ മാത്രം. ഈ മാസം ആദ്യവാരത്തിൽ പത്ത് ദിവസം സാവകാശം നൽകിക്കൊണ്ടായിരുന്നു അധികൃതർ കുറ്റിപ്പുറം റോഡിലെ കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകിയത്.
ദിവസങ്ങൾ വൈകിയാണെങ്കിലും പൊളിച്ചു നീക്കാൻ തയ്യാറായത് ഒരു കെട്ടിട ഉടമ മാത്രമാണ്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് തൊഴിലാളികളെ ഉപയോഗിച്ച് സെൻ സൈഡ് മുറിച്ചു നീക്കിയത്. അതേസമയം തൊട്ടടുത്ത കെട്ടിടത്തിന് ഭാഗങ്ങൾ പൊളിച്ചു നീക്കാനുള്ള യാതൊരു
നടപടിയും ആരംഭിച്ചിട്ടില്ല.