EDAPPALLocal news
വീട്ടുമുറ്റത്തുനിന്ന് കാണാതായ 60,000 രൂപ വിലയുള്ള തത്തയെ തിരികെ കിട്ടി
എടപ്പാൾ: എടപ്പാളിൽ തിരുവോണദിനത്തിൽ വീട്ടുമുറ്റത്തും നിന്നും കാണാതായ 60,000 രൂപ വിലയുള്ള തത്തയെ തിരികെ കിട്ടി. നടുവട്ടം കാലടിത്തറ മണലിയാർകാവ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കൊയ്യാംകോട്ടിൽ മൊയ്തീൻകുട്ടി വളർത്തിയിരുന്ന റിയ എന്ന വിളിപ്പേരുള്ള ആഫ്രിക്കൻ ഗ്രേ പേരറ്റിനെയാണ് തിരുവോണദിനത്തിൽ വീട്ടു മുറ്റത്തു നിന്നും കാണാതായത്. വിപണിയിൽ 60,000 രൂപ മുതൽ വിലയുള്ള ഇനമാണ് ഈ താത്ത തുടർന്ന് മൊയ്തീൻകുട്ടി സമൂഹ മാധ്യമത്തിലൂടെ തന്തയെ നഷ്ടപ്പെട്ട വിവരം അറിയിച്ചു. ഇതിനിടെ വീട്ടുമുറ്റത്തു നിന്നും പറന്നകന്ന അത്രയേ കാക്കകളുടെ ആക്രമണത്തിൽ പരിക്കേറ്റ നിലയിൽ സമീപവാസിയും കാലടിതറ റേഷൻകട നടത്തുകയും ചെയ്യുന്ന മോഹനന് ലഭിച്ചിരുന്നു. സമൂഹ മാധ്യമത്തിലൂടെ മൊയ്തീൻകുട്ടിയുടെ തത്തയെ നഷ്ടപ്പെട്ട വിവരമറിഞ്ഞ് മോഹനൻ വീട്ടിലെത്തിയ തത്തയെ തിരികെ നൽകി.