KERALA

ആർടിപിസിആർ ടെസ്റ്റിന്‌ എത്തിയ യുവാവിന്റെ നിർത്തിയിട്ട കാർ കത്തി നശിച്ചു;യാത്രക്കാരൻ ഇറങ്ങിയോടി രക്ഷപ്പെട്ടു

കാറിലെ സാനിറ്റൈസർ കുപ്പിക്ക് തീപിടിച്ചതോടെ ആളിക്കത്തി

കോഴിക്കോട്‌: കോഴിക്കോട്‌ മെഡിക്കൽ കോളേജിന്‌ സമീപം റോഡിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. ദേവഗിരി കോളേജ്‌ റോഡിൽ നിർത്തിയിട്ട പാലക്കോട്ടുവയൽ സ്വദേശി അക്ഷയ്‌ ടോം അഗസ്റ്റിന്റെ കാറാണ്‌ ചൊവ്വാഴ്‌ച രാവിലെ പത്തരയോടെ കത്തിയത്‌. ക്വാറന്റൈനിൽ കഴിയുകയായിരുന്ന അക്ഷയ്‌ ആർടിപിസിആർ ടെസ്റ്റിന്‌ വേണ്ടിയാണ്‌ മെഡിക്കൽ കോളേജിന്‌ സമീപത്തെ ലാബിലെത്തിയത്‌. കാർ പാർക്ക്‌ ചെയ്‌ത്‌ ഇറങ്ങിയപ്പോഴാണ്‌ മുന്നിലെ സൈഡ്‌ സീറ്റിൽ നിന്ന്‌ പുക ഉയരുന്നത്‌ കണ്ടത്‌. തീയണയ്‌ക്കാൻ ശ്രമിക്കുമ്പോഴേയ്‌ക്കും ഡോറിന്റെ സൈഡിൽ കരുതിയിരുന്ന സാനിറ്റൈസർ കുപ്പിയിലേക്ക്‌ തീ പടരുകയും ആളിക്കത്തുകയുമായിരുന്നു. ഷോർട്ട്‌ സർക്യൂട്ടാണ്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. നിർത്തിയിട്ട പരിസരത്ത്‌ ആരുമില്ലാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി. വെള്ളിമാടുകുന്ന്‌ ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളെത്തി തീയണച്ചെങ്കിലും കാർ പൂർണമായി കത്തിനശിച്ചു. അസി. സ്റ്റേഷൻ ഓഫീസർ ഒ കെ അശോകൻ, കെ ടി രാജീവൻ, ലതീഷ്‌, റാഷിദ്‌, ജിതിൻ, ജിതിൻരാജ്‌, ഷൈലേഷ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ തീയണച്ചത്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button