EDAPPALLocal news
സിപിഐഎം പൊൻകുന്ന് ബ്രാഞ്ച് കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു
എടപ്പാൾ : സിപിഐഎം പൊൻകുന്ന് ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സിപിഐഎം എടപ്പാൾ ഏരിയ സെക്രട്ടറി ടി.സത്യൻ നിർവഹിച്ചു. കോലൊളമ്പ് ലോക്കൽ സെക്രട്ടറി ടി.കെ.സൂരജ് അധ്യക്ഷത വഹിച്ചു. എടപ്പാൾ ഏരിയ കമ്മിറ്റി അംഗങ്ങളായ എം.മുസ്തഫ, കെ.പ്രഭാകരൻ, എടപ്പാൾ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.വിജയൻ, കോലൊളമ്പ് ലോക്കൽ കമ്മിറ്റി അംഗങ്ങളായ മോഹനൻ അയിലക്കാട്, എൻ.ആർ.അനീഷ് എന്നിവർ സംസാരിച്ചു. പൊൻകുന്ന് ബ്രാഞ്ച് സെക്രട്ടറി സൈഫുദ്ദീൻ സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം സി.വി.ജയൻ നന്ദിയും പറഞ്ഞു.