KERALA
മലപ്പുറം, കൊച്ചി,കോഴിക്കോട് എന്നിവടങ്ങളില്‍ വില്പന നടത്തുന്നതിനായി കൊണ്ട് വന്ന ഒരു കോടി രൂപയുടെ 100 ഗ്രാം എംഡിഎംഎയുമായി ഏഴംഗ സംഘമാണ് പിടിയിൽ
കൊച്ചി: കാക്കനാട് കേന്ദ്രീകരിച്ച് ഇന്ന് പുലര്‍ച്ചെ കസ്റ്റംസും എക്സൈസ് വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയിൽ വൻ ലഹരി മരുന്ന് ശേഖരം പിടികൂടി.ഒരു കോടി രൂപയുടെ 100 ഗ്രാം എംഡിഎംഎയുമായി സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴംഗ സംഘത്തെ എക്സൈസ് പിടികൂടി. ചെന്നൈയില്‍ നിന്ന് സാധനം എത്തിച്ച് കോഴിക്കോട്, മലപ്പുറം, കൊച്ചി എന്നിവടങ്ങളില്‍ വില്പന നടത്തുന്ന സംഘമാണ് പിടിയിലായത്.കാക്കനാട് ചില ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. ഇതിന് മുന്‍പും കൊച്ചിയിലെ ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് എക്സൈസ് ലഹരി മരുന്ന് വേട്ട നടത്തിയിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമെന്ന നിലയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിലായത്.

