EDAPPALLocal news
സൗജന്യ ഇ.എൻ.ടി ക്യാമ്പ് ഉദ്ഘാടനം വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ് നിർവഹിച്ചു
എടപ്പാൾ: നടുവട്ടം ഗെറ്റ്‌വെൽ ഹോസ്പിറ്റൽസ് നടക്കുന്ന സൗജന്യ E.N.T (ചെവി, തൊണ്ട, മൂക്ക്,) പരിശോധന ക്യാമ്പിന് തുടക്കമായി. ജൂലൈ 30 വരെയാണ് സൗജന്യ ക്യാമ്പ് നടക്കുന്നത്.ക്യാമ്പ് ഉദ്ഘാടനം വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ്
കഴുങ്കിൽ മജീദ് നിർവഹിച്ചു.പ്രശസ്ത ഇ.എൻ.ട്ടി & അലർജി സ്പെഷ്യലിസ്റ്റ് ഡോ :ഷജിം അഹമ്മദ് ന്റെ നേത്രത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.ആരോഗ്യ രംഗത്ത് ഗെറ്റ്‌വെൽ നടത്തിവരുന്ന സേവനങ്ങളെയും ബോധവത്കരണ പ്രവർത്തനകങ്ങളെയും വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ് പ്രശംസിച്ചു. ഗെറ്റ്‌വെൽ ഹോസ്പിറ്റൽ തുടർന്നും ആരോഗ്യ പരിപാലനത്തിൽ ജനങ്ങൾക് വേണ്ട എല്ലാവിധ സേവനങ്ങളും നൽകുമെന്ന് ഗെറ്റ്‌വെൽ ഹോസ്പിറ്റൽസ് എംഡി ഡോ .സക്കറിയ കെ. എൻ അറിയിച്ചു.ക്യാമ്പിൽ പ്രശസ്ത ന്യൂറോളജിസ്റ് ഡോ. ഫിറോഷ് ഖാൻ. ഡോ. നൗഫൽ പി പി എന്നിവർ പങ്കെടുത്തു.