Local newsTHRITHALA
സാംസ്കാരിക സദസ്സും ,അനുമോദന ച്ചടങ്ങും സംഘടിപ്പിച്ചു.
കൂറ്റനാട്: മതുപ്പുള്ളി പെരിങ്ങോട് സഹൃദയ വായനശാലയും, സഹൃദയ ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്ബും സംയുക്തമായി സാംസ്കാരിക സദസ്സും, അനുമോദനച്ചടങ്ങും സംഘടിപ്പിച്ചു. സാംസ്കാരിക സദസ്സിന്റെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വി.പി. ഐദ്രു നിർവ്വഹിച്ചു. മതുപ്പുള്ളി ഗ്രാമത്തിൽ നിന്ന് ഡോക്ടറേറ്റ് ബിരുധം നേടിയ എൻ.പി. ശ്യാമപ്രസാദിനെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. വായനാ കുറിപ്പ് മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ഉപഹാരങ്ങൾ നൽകി. പ്രസിഡന്റ് സി. മൂസ അധ്യക്ഷനായി. പഞ്ചായത്ത് അംഗം കെ. എം. സലീം, ഇ.വൈ. മുഹമ്മദ് മനോജ്, കെ.പ്രേം കുമാർ, പി.വി. ഹസ്സൻ, ഷാജി പുലാക്കൽ, വി. ജയൻ, എം.എസ്. നന്ദന, കെ.ആർ. ശ്രീഷ്മ, എൻ.പി രാജൻ , ഡോ. ശ്യാമ പ്രസാദ് എന്നിവർ സംസാരിച്ചു.