തണൽ വാർഷികം: പാചക റാണിമാരെ തെരഞ്ഞെടുത്തു.
മാറഞ്ചേരി: തണൽ പതിനേഴാം വാർഷികത്തിൻ്റെ ഭാഗമായി നടന്ന പാചക മത്സരത്തിൽ പാചക റാണിമാരെ തെരഞ്ഞെടുത്തു. സംഗമം അയൽ കൂട്ടം 81 ലെ ഷിജ്ല ഒന്നാം സ്ഥാനവും അയൽ കൂട്ടം 25 ലെ ഹൈറുന്നിസ ജബ്ബാർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി തണൽ ഫെസ്റ്റ് 2026 ലെ പാചക റാണിമാരായി തെരഞ്ഞെടുത്തു. ഹോം ബേക്കർ നജ്ഫ അബൂബക്കർ ഉദ്ഘാടനം ചെയ്തു. തണൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. പ്രസിഡൻ്റ് ടി.പി. നാസർ, യു. സാലിഹ്, കെ.വി. മുഹമ്മദ്, സ്വാഗത സംഘം കൺവീനർ ബേബി ബാൽ, സംഗമം കോർഡിനേറ്റർ റമീനാ ഫാരിഷ്, ആരിഫാ ബഷീർ എന്നിവർ പ്രസംഗിച്ചു.
മെഹന്തി മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഫുഹദ, നിഹില, സിയ എന്നിവരും സിനിയർ വിഭാഗത്തിൽ ഖദീജ, ഫഹ്‌മ, സാബിറ, ഹന്ന എന്നിവരും അയൽ കൂട്ടം അംഗങ്ങളുടെ വിഭാഗത്തിൽ ഹന, ആഷിറ, സജ്ന എന്നിവരും വിജയികളായി. രചനാ മത്സരങ്ങളും നടന്നു.
മത്സരങ്ങൾക്ക് ഹൈറുന്നിസ, സക്കീന, സാബിറ, ഫാത്തിമ, റംഷിയ, റഫീന, നിഷിദ, ഫാസില എന്നിവർ നേതൃത്വം കൊടുത്തു.