Local newsMALAPPURAM

കല്യാണരാമൻ പൊന്നാനിയിൽ പിടിയിൽ; വിവാഹശേഷം മുങ്ങുന്നയാളെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.

പൊന്നാനി: വിവാഹശേഷം കുടുംബത്തെ ഉപേക്ഷിച്ച് മുങ്ങുന്നത് പതിവാക്കിയ ആളെ പോലീസ് അറസ്റ്റ്‌ ചെയ്തു. ആലപ്പുഴ കോമല്ലൂർ സ്വദേശി ഉണ്ണികൃഷ്ണനെയാണ്‌(കല്യാണരാമൻ ഉണ്ണി-60) വയനാട്ടിലെ പുൽപ്പള്ളിയിൽനിന്ന് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.
പൊന്നാനിയിൽനിന്ന് രണ്ട് വിവാഹം കഴിച്ച് കുടുംബത്തെ ഉപേക്ഷിച്ച് മുങ്ങിയതായിരുന്നു. വയനാട്ടിൽ മുഹമ്മദ് എന്ന പേരിൽ മുസ്‌ലിം യുവതിയെ വിവാഹം കഴിച്ച് താമസിക്കുന്നതിനിടെയാണ് ഇൻസ്‌പെക്ടർ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടിയത്.

പ്രതി ആലപ്പുഴയിലും വിവാഹം കഴിച്ച് കുടുംബത്തെ ഉപേക്ഷിച്ച് കടന്നുകളഞ്ഞിട്ടുണ്ട്.
നാല് വിവാഹത്തിലായി ഏഴ് മക്കളുണ്ട്. കൂടുതൽ സ്ഥലങ്ങളിൽ യുവതികളെ വഞ്ചിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

എസ്.ഐ. നവീൻ ഷാജ്, എ.എസ്.ഐ. പ്രവീൺകുമാർ, സീനിയർ സി.പി.ഒ. പ്രിയ, സി.പി.ഒ. നാസർ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button