Local newsMALAPPURAM

ചങ്ങരംകുളം ചിയ്യാനൂർ സ്വദേശിയായാ പ്രവാസിയെ ഷാർജയിലെ താമസമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ചങ്ങരംകുളം:ചിയ്യാനൂർ സ്വദേശിയായ പ്രവാസിയെ ഷാർജയിലെ താമസമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.ചിയ്യാനൂർ മാങ്കുന്നത്ത് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരേതയായ കുറ്റിയാട്ട് കണ്ണത്ത് കുഞ്ഞിലക്ഷ്മി അമ്മയുടെ മകൻ നന്ദകുമാർ(54) നെയാണ് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്‌.സുഹൃത്തുക്കൾ വിളിച്ച് കിട്ടാതെ വന്നതോടെ ശനിയാഴ്ച വൈകിയിട്ട് താമസ മുറിയിൽ എത്തി പരിശോധന നടത്തിയപ്പോഴാണ് നന്ദകുമാറിനെ മരിച്ച നിലയിൽ കണ്ടത്.മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം.മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടക്കുന്നുണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞു.കഴിഞ്ഞ 32 വർഷമായി യുഎഇ യിൽ ജോലി ചെയ്ത് വരികയായിരുന്നു. പരേതനായ ശങ്കരൻ നായരാണ് പിതാവ് ഭാര്യ ഷീബ. മക്കൾ മാളവിക,ആദിത്യൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button