EDAPPALLocal news

എടപ്പാൾ അയിലക്കാടിൽ കിണർ പൂർണമായും ഇടിഞ്ഞു താഴ്ന്നു;കഴിഞ്ഞ ദിവസത്തെ മഴയിലാണ് കിണർ പൂർണമായും ഇടിഞ്ഞു താഴ്ന്നത്

എടപ്പാൾ:എടപ്പാൾ അയിലക്കാട് സെന്ററിലെ ഷൈൻ കോംപ്ലക്സ്നു പിറകിലുള്ള കിണറാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ പൂർണമായും ഇടിഞ്ഞു താഴ്ന്നത്. അയിലക്കാട് കോട്ടമുക്ക് സ്വദേശി പുളിക്കതറ സുബിന്റെ ഉടമസ്ഥതയിൽ ഉള്ള കിണറാണ് മണ്ണിടിച്ചിലിൽ താഴ്ന്നത്.
അഞ്ചു കൊല്ലം മുൻപാണ് രണ്ടര ലക്ഷം രൂപ ചിലവിട്ട് കിണർ നിർമിച്ചത് . സമീപ പ്രദേശതെ കൃഷിക്കും കോംപ്ലക്സ് ലെക്കുള്ള ജലവിതരണത്തിനും ഈ കിണർ ആശ്രയിച്ചിരുന്നു.പുലർച്ചെയുണ്ടായ മഴയിൽ
മണ്ണ് ഇടിച്ചലിനെ തുടർന്ന് ആൾമറയും മോട്ടർ ഷെഡ് ഉൾപ്പെടെ ഇടിഞ്ഞു താഴുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button