EDAPPALLocal newsVATTAMKULAM

വട്ടംകുളത്ത് ഒന്നാം വാർഡിൽ നടത്തിയ കോവിഡ് പരിശോധനയിൽ 130ൽ 130 പേരും നെഗറ്റീവ്

എടപ്പാൾ: രോഗവ്യാപനതോത് ഉയർന്നു നിൽക്കുന്ന വട്ടംകുളം പഞ്ചായത്തിൽ ഒന്നാം വാർഡ് രോഗികളില്ലാത്ത വാർഡായി മാറി. ചൊച്ചാഴ്ച മെഗാ ടെസ്റ്റിൽ 130 പേരെത്തിയെങ്കിലും എല്ലാം നെഗറ്റീവായി.കഴിഞ്ഞ 10 ദിവസമായി ഒരു രോഗി പോലുമില്ലാത്ത വാർഡായി ഒന്നാം വാർഡ് മാണൂർ മാറി. വാർഡ് മെമ്പർ കൂടിയായ ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ മൻസൂർ മരയങ്ങാടും, ആർ.ആർ.ടി അംഗങ്ങളും, സന്നദ്ധ സംഘടനകളും ഒറ്റക്കെട്ടായി തീവ്ര ബോധവൽക്കരണവും, പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കിയിരുന്നു. മൂന്നാഴ്ചയായി വ്യാപനതോത് ഉയർന്നതിനാൽ ഡി ” കാറ്റഗറിയിലായ പഞ്ചായത്തിന് ആശ്വാസമേകുന്നതാണ് മെഗാ ടെസ്റ്റ് ഫലം. തിങ്കളാഴ്ച പഞ്ചായത്ത് ഓഫീസിൽ നടന്ന സർവകക്ഷി യോഗത്തിലെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ആദ്യമെഗാ ക്യാമ്പാണ് ഒന്നാം വാർഡിൽ നടന്നത്. ടെസ്റ്റിന് നിർബന്ധപൂർവം ആളുകളെ എത്തിക്കാൻ ഗ്രാമ പഞ്ചായത്ത് മെമ്പർ വാർഡിലെ മുഴുവൻ വീടുകളിലുമെത്തി ജനങ്ങളെ ബോധവൽക്കരിച്ചതിനാലാണ് ടെസ്റ്റിന് കൂടുതൽ പേരെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button