MALAPPURAM
മലപ്പുറത്ത് ഉമ്മയുടെവീട്ടിൽ വിരുന്നുവന്ന പതിനാറുകാരനെ പീഡിപ്പിച്ച 52കാരൻ അറസ്റ്റിൽ
![](https://edappalnews.com/wp-content/uploads/2023/06/malappuram-pocso-case-arrest-16878320893x2-1.jpg)
![](https://edappalnews.com/wp-content/uploads/2023/06/IMG-20230621-WA07221-1024x1024.jpg)
മലപ്പുറം: ഉമ്മയുടെ വീട്ടിലേക്ക് വിരുന്നുവന്ന പതിനാറുകാരനെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. കുറുവ പഞ്ചായത്ത് സമൂസപ്പടിയിലെ കെകെബി ഓഡിറ്റോറിയം ഉടമ പഴമള്ളൂർ തെക്കുംകുളമ്പിലെ കൊട്ടേക്കാരൻ അബ്ദുൽ ബഷീറിനെ (52) ആണ് കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചതായി കുട്ടി മൊഴി നൽകിയതിനെത്തുടർന്ന് പ്രതിക്കെതിരെ പോക്സോ കേസെടുത്തിരുന്നു. ബെഡ് റൂമിൽവെച്ചാണ് പീഡിപ്പിച്ചതെന്നാണ് മൊഴി. തെക്കുംകുളമ്പിലെ വീട്ടിൽനിന്നാണ് ബഷീറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)