Local newsPONNANI
പൊന്നാനിയിലെ മദ്രസകളിൽ കൈയെഴുത്ത് പെരുന്നാൾ ആഘോഷിച്ചു
പൊന്നാനി: ബലിപെരുന്നാളിനു മുന്നോടിയായി മേഖലയിലെ മദ്രസകളിൽ കൈയെഴുത്ത് പെരുന്നാൾ ആഘോഷിച്ചു. മൂപ്പെത്തിയ മുള മുറിച്ച് ചെത്തിക്കൂർപ്പിച്ചുണ്ടാക്കിയ പേനകൊണ്ട് അറബി മഷിയിൽ മുക്കി കുട്ടികളുടെ കൈവെള്ളയിൽ മൊല്ലാക്ക വിശുദ്ധവചനങ്ങൾ എഴുതുന്ന ചടങ്ങാണ് കൈയെഴുത്ത് പെരുന്നാൾ.
പെരുന്നാൾ അവധിക്കായി മദ്രസകൾ അടയ്ക്കുന്നതിനു മുന്നോടിയായാണ് കൈയെഴുത്ത് പെരുന്നാൾ ആഷോഷിച്ചത്. ദുൽഹജ്ജ് മാസം പിറന്നതോടെയാണ് പൊന്നാനിയിൽ കൈയെഴുത്ത് പെരുന്നാൾ ആഘോഷങ്ങൾ ആരംഭിച്ചത്.