Local newsPONNANI

ആക്രിക്കടയിൽ കമ്പി എത്തിയത് പുറത്തുനിന്നെന്നു സൂചന

പൊന്നാനി ∙ ആക്രിക്കടയിലേക്ക് പച്ച കോട്ടിങ് ഉള്ള കമ്പിയെത്തുന്നത് സംസ്ഥാനത്തിനു പുറത്തുനിന്നെന്ന് സൂചന. ജില്ലയിലെ ആക്രിക്കടയിൽ പൊലീസ് പരിശോധന നടത്തി. ഇതുമായി ബന്ധപ്പെട്ട ബില്ലുകളും മറ്റു രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ജില്ലയിലെ ദേശീയപാത നിർമാണത്തിനു കൊണ്ടുവന്ന കമ്പികളല്ലെന്നു വ്യക്തമായിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽനിന്ന് കമ്പി ആക്രിക്കടയിലേക്ക് എത്തിയതിൽ ദുരൂഹതയുണ്ട്.

പൊതുവിപണിയിൽ വിൽക്കുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ മികച്ച കമ്പികൾ വിൽപന നടത്തുന്നതാണ് കൂടുതൽ സംശയങ്ങൾക്കിടയാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവരുമെന്നാണ് അറിയുന്നത്. സംസ്ഥാനത്തെ മറ്റുചില ആക്രിക്കടകളിലേക്കും കമ്പി എത്തിയിട്ടുണ്ടെന്നും വിവരമുണ്ട്.

അതേസമയം, ജിഎസ്ടി അടച്ച ബില്ല് സഹിതം വാങ്ങിയ കമ്പികളാണെന്നും ബില്ല് ഇന്ന് സ്റ്റേഷനിൽ ഹാജരാക്കുമെന്നും മലപ്പുറത്ത് പരിശോധന നടന്ന ആക്രിക്കടയുടെ നടത്തിപ്പുകാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button