CHANGARAMKULAMLocal news

എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കണം;വെൽഫെയർ പാർട്ടി ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം: വ്യാപാരികൾക്കും ജീവിക്കണമെന്നും എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മുഖ്യമന്ത്രിക്ക് നൽകുന്ന കൂട്ടനിവേദനത്തിലേക്ക് ജനകീയ ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു. ആലങ്കോട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചങ്ങരംകുളത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂനിറ്റ് പ്രസിഡണ്ട് പി.പി. ഖാലിദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഒ. മൊയ്തുണ്ണി പങ്കെടുത്തു. വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ, അബ്ദുട്ടി വളയംകുളം, കെ.ഹംസ, കെ.ഷബീർ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button