EDAPPALLocal news

ജൽജീവൻ മിഷൻ : പൊന്നാനി താലൂക്കിൽ പൂർണമായും നടപ്പാകുക അടുത്ത ഡിസംബറിൽ

എടപ്പാൾ : ജൽജീവൻ മിഷൻ വഴിയുള്ള കുടിവെള്ളവിതരണം പൊന്നാനി താലൂക്കിൽ പൂർണമായും നടപ്പാകുന്നത് അടുത്ത ഡിസംബറിൽ.നരിപ്പറമ്പിലെ ട്രീറ്റ്മെന്റ് പ്ളാന്റിൽനിന്നാണ് പൊന്നാനി താലൂക്കിലെ ഒൻപതു പഞ്ചായത്തുകളിലേക്കും പൊന്നാനി നഗരസഭയിലേക്കും ശുദ്ധജലമെത്തുന്നത്. അടുത്ത മാർച്ചിൽ പദ്ധതി പൂർത്തീകരിക്കാനായിരുന്നു നിർദേശമെങ്കിലും നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമായി മുന്നോട്ടുപോകാത്ത സാഹചര്യത്തിലാണ് പദ്ധതി പൂർത്തീകരണം വൈകുന്നത്.നിലവിൽ ഡാനിഡ പദ്ധതി വഴിയുള്ള ജലവിതരണം നരിപ്പറമ്പിലെ ട്രീറ്റ്മെന്റ് പ്ളാന്റ് വഴിയാണു നടക്കുന്നത്. ജൽജീവൻ പദ്ധതി നടപ്പാക്കാൻ പ്രധാനമായും ജലസംഭരണികളുടെ നിർമാണത്തിലെ കാലതാമസമാണു തടസ്സമാകുന്നത്. തവനൂർ പഞ്ചായത്തിലെ കൂരടയിലുള്ള ജലസംഭരണി വഴിയാണ് നിലവിൽ ആറു പഞ്ചായത്തുകളിലേക്ക് ഡാനിഡ പദ്ധതി വഴിയുള്ള ജലവിതരണത്തിന്റെ ആദ്യഘട്ടം നടക്കുന്നത്.

ജൽജീവൻ പദ്ധതിയുടെ ഭാഗമായി ഒൻപത് പഞ്ചായത്തുകളിലും വിവിധയിടങ്ങളിലായി ജലസംഭരണികൾ നിർമിക്കേണ്ടതുണ്ട്. ജൽജീവൻ പദ്ധതിയിൽ പ്രധാന ജലസംഭരണികൾ നിർമിക്കുന്നത് എം.ഇ.എസ്. എൻജിനിയറിങ് കോളേജിനു സമീപത്തും കണ്ടനകം ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിനു സമീപത്തുമാണ്. മാറഞ്ചേരി, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളിലെ ജലസംഭരണികളിലേക്കും പൊന്നാനി നഗരസഭയുടെ ജലസംഭരണിയിലേക്കും നരിപ്പറമ്പിലെ ട്രീറ്റ്മെന്റ് പ്ളാന്റിൽനിന്നു നേരിട്ടാണ് ശുദ്ധജലമെത്തിക്കുക.ഇതിനായുള്ള പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button