Local newsTHRITHALA
കപ്പൂര്‍ സ്വദേശി കറാച്ചി ജയിലിൽ മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കും, ഏറ്റുവാങ്ങാൻ താത്പര്യമില്ലെന്ന് ബന്ധുക്കൾ
ഏറെ നാളായി അബുദാബിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. എന്നാല്‍, പിന്നീട് സുള്‍ഫിക്കറിനെ കുറിച്ച് വീട്ടുകാര്‍ക്ക് യാതൊരു വിവരവും ഇല്ലായിരുന്നു. ഇതിന് ശേഷമാണ് സുള്‍ഫിക്കര്‍ ഐഎസില്‍ ചേര്‍ന്നുവെന്ന തരത്തില്‍ വീട്ടില്‍ വിവരങ്ങള്‍ ലഭിക്കുന്നത്. നേരത്തെ, ഭാര്യക്കും മക്കള്‍ക്കുമൊപ്പമാണ് സുള്‍ഫിക്കര്‍ വിദേശത്ത് ഉണ്ടായിരുന്നത്. എന്നാല്‍, പിന്നീട് ഭാര്യ സുള്‍ഫിക്കറുമായി പിണങ്ങി നാട്ടിലേക്ക് വരികയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.