EDAPPALLocal news
അപകടരഹിത ഡ്രൈവിങ്ങും നല്ല പെരുമാറ്റവും പ്രധാനം: ജസ്റ്റിൻ മാളിയക്കൽ
സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷിതയാത്രയ്ക്ക് മാർഗനിർദ്ദേശങ്ങളും മാനസികോർജ്ജവും നൽകി മുന്നൂറോളം ഡ്രൈവർമാർക്കും അറ്റൻഡർമാർക്കും കേരള പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ എടപ്പാൾ ഏരിയ കമ്മിറ്റി പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
ഏരിയയിലെപതിനേഴ് സ്കൂളുകൾ പങ്കെടുത്തു. റിട്ട.പോലീസ് ഉദ്യോഗസ്ഥരായ പി രാജീവ്, പി സുബ്രഹ്മണ്യൻ സോഫ്റ്റ് സ്കിൽ ട്രെയിനർ ദിനേശ് ശങ്കരൻ എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. കെ പി എസ് എ സംസ്ഥാന പ്രസിഡണ്ട് പി പി യൂസഫലി, സെക്രട്ടറി ലഥീഫ്പാണക്കാട് പ്രമോദ് തലാപ്പിൽ, സിദ്ദീഖ് മൗലവി ഐലക്കാട് , വാരിയത്ത് മുഹമ്മദലി, ശ്രീജിത പ്രദീപ് , അബ്ദുറസാഖ് കോലളമ്പ് പ്രസംഗിച്ചു