EDAPPALLocal news
കെഎസ്ആർടിസി പെൻഷൻകാരുടെ സമരം എടപ്പാളിൽ 7 ദിവസം പിന്നിട്ടു
എടപ്പാൾ ∙ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തിനായി കെഎസ്ആർടിസി പെൻഷൻകാർ നടത്തി വരുന്ന സമരം 7 ദിവസം പിന്നിട്ടു. പെൻഷൻ വിതരണം മുടങ്ങിയതിലും വിവിധ ആവശ്യങ്ങളുന്നയിച്ചുമാണ് പെൻഷനേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ കണ്ടനകം കെഎസ്ആർടിസി ഡിപ്പോയ്ക്ക് മുന്നിൽ നിരാഹാര സമരം അനുഷ്ഠിക്കുന്നത്. ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനമെന്ന് ഭാരവാഹികൾ അറിയിച്ചു. കെഎസ്എസ്പിയു ജില്ലാ കമ്മിറ്റി അംഗം സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.രാധാകൃഷ്ണൻ, കെ.പി.ഉണ്ണീരി, പി.സുരേന്ദ്രൻ, പി.പി.കുഞ്ഞൻ, പി.വി.ഹരിദാസ്, ഇ.വി.വാസുദേവൻ എന്നിവർ പ്രസംഗിച്ചു.