Local newsPONNANI

പൊന്നാനിയിൽ മീൻപിടുത്ത വള്ളത്തിൽ ഉല്ലാസയാത്ര;നടപടിയെടുത്ത് ഫിഷറീസ് വകുപ്പ്

പൊന്നാനി : താനൂർ ബോട്ട് അപകടത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളെ കാറ്റില്‍ പറത്തി വീണ്ടും ഉല്ലാസയാത്ര. പൊന്നാനി തുറമുഖത്താണ് സ്ത്രീകളും ഉൾപ്പെടെ എട്ടു പേരുമായി മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ചെറുവള്ളത്തിൽ ഉല്ലാസയാത്ര നടത്തിയത്.ചെറുവള്ളത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പടെ എട്ട് പേരാണ് ഉണ്ടായിരുന്നത്. താനൂര്‍ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ ഉല്ലാസ ബോട്ടുകളുടെ സര്‍വ്വീസ് ഇവിടെ നിര്‍ത്തി വെച്ചിരുന്നു.ഇതിനിടെയാണ് മത്സ്യബന്ധനത്തിന് മാത്രം ഉപയോഗിക്കേണ്ട ചെറുവഞ്ചിയില്‍ യാത്രക്കാരുമായി സര്‍വ്വീസ് നടത്തിയത്. തിരൂര്‍ പടിഞ്ഞാറേക്കര സ്വദേശിയുടേതാണ് വള്ളം. ഉടമയോടും തൊഴിലാളിയോടും ഹാജരാവാന്‍ ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button