Local newsVATTAMKULAM

യാത്രക്കാർക്ക് ഭീഷണിയായി നവീകരിച്ച വട്ടംകുളം കുറ്റിപ്പാല റോഡിലെ കോൺക്രീറ്റ് സ്ലാബ്

വട്ടംകുളം :യാത്രക്കാർക്ക് ഭീഷണിയായി നവീകരിച്ച വട്ടംകുളം കുറ്റിപ്പാല റോഡിലെ കുഴിക്ക് മുകളിലെ കോൺക്രീറ്റ് സ്ലാബ്. വട്ടംകുളം കുറ്റിപ്പാല ഉണ്ണി നമ്പൂതിരി റോഡിലാണ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി റോഡിലെ കുഴിക്ക് മുകളിലെ കോൺക്രീറ്റ് സ്ലാബ് റോഡിൽ ഇറങ്ങി കിടക്കുന്നത്. രാത്രികാലങ്ങളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് അപകട സാധ്യത തിരിച്ചറിയാനുള്ള തെരുവ് വിളക്ക് പോലും ഇല്ലാത്തതു മൂലം പലപ്പോഴും ഇവിടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നുണ്ട്. തലനാരിഴയ്ക്കാണ് പലരും പരിക്കേൽക്കാതെ രക്ഷപ്പെടുന്നത്. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയായില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പഞ്ചായത്ത് കുടിവെള്ള പദ്ധതിക്കുള്ള കുഴൽ കിണർ റോഡ് നവീകരണ പ്രവർത്തനത്തിന്റെ ഭാഗമായി കുഴിയെടുത്ത് താഴ്ത്തി വച്ചതിന്റെ മുകളിലാണ് റോഡിനേക്കാൾ ഉയർത്തി സ്ലാബ് ഇട്ടിരിക്കുന്നത്. റോഡ് പണി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും കുഴിയടച്ച് ജനങ്ങളുടെ ഭീഷണിക്ക് പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞില്ലെന്നാണ് ആരോപണം. ബൈക്ക് യാത്രികൻ കുഴിയിൽ വീണ് പരിക്കേറ്റത്തോടെ പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെയാണ് കുഴിക്ക് മുകളിൽ സ്ലാബ് ഇട്ടത്. ഇത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകുന്നു എന്നും നാട്ടുകാർ പറയുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button