EDAPPALLocal news

എടപ്പാൾ പട്ടാമ്പി റോഡ് പൊട്ടിപ്പൊളിയുന്നു

എടപ്പാൾ: വാഹനയാത്രക്കാർക്ക്‌ അപകട ഭീഷണി ഉയർത്തി എടപ്പാൾ പട്ടാമ്പി റോഡ് പൊട്ടിപ്പൊളിയുന്നു. ശുകപുരം താഴത്തങ്ങാടി ഭാഗത്താണ് സംഭവം. റോഡിൽ രൂപപെട്ട കുഴികളിൽ ചാടി നിരവധി ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്. നാട്ടുകാർ കല്ലും മണ്ണും മറ്റുമിട്ട് കുഴി അടക്കാൻ ശ്രമിച്ചെങ്കിലും വേനൽമഴയിൽ അവ ഒലിച്ച് പോയി. കുഴിക്ക് അടുത്തെത്തുമ്പോൾ പെട്ടന്ന് ഇരുചക്രവാഹനങ്ങൾ വെട്ടിച്ച് മാറ്റുന്നതും അപകടത്തിന് ഇടയാക്കുന്നുണ്ട്. പാലക്കാട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നായതിനാൽ ദിനവും ആയിരക്കണക്കിന് ആൾക്കാരാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. അതിനാൽ ജനങ്ങളുടെ ജീവനെടുക്കാതെ അടിയന്തരമായി അധികൃതർ ഇടപെട്ട് റോഡ് അറ്റകുറ്റപണി നടത്തണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button