CHANGARAMKULAMLocal news

ഇമ്പിച്ചിബാവ കോളനി”നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു നാടിനു സമർപ്പിച്ചു

ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്തിലെ കക്കിടിപ്പുറം “ഇമ്പിച്ചിബാവ കോളനി” നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു നാടിനു സമർപ്പിച്ചു.മലപ്പുറം ജില്ലാ പഞ്ചായത്ത് 2021-2022 സാമ്പത്തിക വർഷത്തിൽ 15 ലക്ഷം രൂപ വകയിരുത്തിക്കൊണ്ടാണ് കോളനി പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തീകരിച്ചത്.ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ ഉദ്‌ഘാടനം നിർവഹിച്ചു .ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെവി ഷഹീർ അധ്യക്ഷനായ ചടങ്ങിൽ പിടി ശശിധരൻ സ്വാഗതവും വാർഡ് മെമ്പർ ചന്ദ്രമതി നന്ദിയും പറഞ്ഞു .പെരുമ്പടപ്പ് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ രാംദാസ് മാസ്റ്റർ ,ആലംകോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സികെ പ്രകാശൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button