EDAPPAL
കെ പി എസ് ടി എ എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി
എടപ്പാൾ: അശാസ്ത്രീയമായ പരീക്ഷാ ടൈം ടേബിൾ പുന:പരിശോധിക്കുക, മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരം നൽകുക,ഫിക് സേഷൻ നടപടികൾ ഉടൻ പൂർത്തീകരിക്കുക, ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് കുടിശ്ശികയുള്ള തുക അനുവദിക്കുക, തുക വർദ്ധിപ്പിക്കുക മുതലായ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കെ.പി.എസ്.ടി.എ സംസ്ഥാനവ്യാപകമായി ഉപജില്ലാ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണ
നടത്തി. എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ നടത്തിയ സായാഹ്ന ധർണ്ണ സംസ്ഥാന എക്സിക്യുട്ടീവ് കമ്മറ്റിയംഗം സി.വി.സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻ്റ് രഞ്ജിത്ത് അടാട്ട് അധ്യക്ഷത വഹിച്ചു. പ്രഷീദ് മൂക്കുതല, സി.എസ്.മനോജ്, എൻ.എസ്.ബീനാ മോൾ, സിന്ധു.ഇ.ടി, മുഹമ്മദ് ജലീൽ എന്നിവർ പ്രസംഗിച്ചു.