CHANGARAMKULAM
ആലംകോട് കൃഷിഭവനും ആത്മ മലപ്പുറവും ഫാം സ്കൂൾ സംഘടിപ്പിച്ചു
ചങ്ങരംകുളം:ഫാം പ്ലാൻ ബേസ്ഡ് ഡെവലപ്പ്മെന്റ് അപ്രോച് 2022-23 പദ്ധതിയുടെ ഭാഗമായി ആലംകോട് കൃഷിഭവനും ആത്മ മലപ്പുറവും സംഘടിപ്പിച്ച ഫാം സ്കൂൾ സബാഹു സലാം എന്ന കർഷകന്റെ കൃഷി ഇടത്തിൽ വെച്ചു നടന്നു.ആലംകോട് കൃഷി ഓഫീസർ സുരേഷ് പദ്ധതി വിശദീകരണം നടത്തി.ജൈവ വളത്തിൽ ട്രൈക്കോഡർമ തയ്യാറാകുന്നതിനെ കുറിച്ച് പൈതൃക കർഷക സംഘം സെക്രട്ടറി സുഹൈർ എറവറാം കുന്ന് വിശദീകരിച്ചു.പങ്കെടുത്ത കർഷകർക്ക് ഇഞ്ചി വിത്ത്,തണ്ണിമത്തൻ തൈകളും വിതരണം ചെയ്തു.ആത്മ ഉദ്യോഗസ്ഥർ കുരിയാസ്,വൈഷ്ണ കൂടാതെ കർഷകരും പങ്കെടുത്തു, ആലംകോട് കൃഷി അസിസ്റ്റന്റ് വിജിത്ത് നന്ദി യും രേഖപ്പെടുത്തി.