CHANGARAMKULAM

ചങ്ങരംകുളത്ത് വാട്ടർ എ ടി എം സംവിധാനം വരുന്നു

ചങ്ങരംകുളം: ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാനപാതയിലെ പ്രധാന ടൗണുകളിൽ ഒന്നായ ചങ്ങരംകുളം ഹൈവേയിൽ വാട്ടർ എ ടി എം സംവിധാനം വരുന്നു. ആലങ്കോട് ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതിയിൽ ഒരുക്കുന്നത്. ഒരു രൂപ നിക്ഷേപിച്ചാൽ ഒരു ലിറ്റർ വെള്ളവും അഞ്ചു രൂപ നിക്ഷേപിച്ചാൽ 5 ലിറ്റർ വെള്ളവും ലഭിക്കുന്ന സംവിധാനമാണ് ഒരുങ്ങുന്നത്. ശീതീകരിച്ചതും ശുദ്ധീകരിച്ചതുമായ കുടിവെള്ളം ബസ് വെയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്നാണ് തയ്യാറാക്കുന്നത്. ഇതിനായുള്ള പ്രാരംഭ നടപടികളാണ് നടന്നുവരുന്നത്. യാത്രക്കാർക്കും നാട്ടുകാർക്കും ഏറെ ഉപകാരപ്രദമായ പദ്ധതിയാണ് നടപ്പിലാക്കാൻ പോകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button