PONNANI
മാണൂരിൽ ബസ് കത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കാൻ ശ്രമം നാട്ടുകാർ തടഞ്ഞു
എടപ്പാൾ: ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്ടിൽ സ്ഥാപിച്ച ബസ്റ്റോപ്പ് പൊളിച്ചു നീക്കാനുള്ള സ്വകാര്യ വ്യക്തികളുടെ ശ്രമം നാട്ടുകാർ തടഞ്ഞു. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ എടപ്പാൾ മാണൂരിലാണ് സംഭവം. നിരവധി വിദ്യാർത്ഥികളും നാട്ടുകാരും ആശ്രയിക്കുന്ന കാത്തിരിപ്പ് കേന്ദ്രമാണ്
അതൊരു മുന്നറിയിപ്പും അനുമതിയും കൂടാതെ പൊളിച്ചു നീക്കുന്നതെന്ന് ആരോപിച്ച് നാട്ടിലെ ഒരു വിഭാഗം ആളുകളാണ് രംഗത്തെത്തിയത്. തൊഴിലാളികളും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റം ഉയർന്നതോടെ പൊന്നാനിയിൽ നിന്നും സി ഐ വിനോദ് വലിയറ്റൂരിന്റെ പോലീസ് സന്നാഹം എത്തിയാണ് സംഘർഷ സാധ്യത ഒഴിവാക്കിയത്. അതേസമയം നവീകരണത്തിന്റെ ഭാഗമായി അനുമതിയോടുകൂടിയാണ് പൊളിച്ചതെന്നാണ് കരാർ തൊഴിലളികൾ പറയുന്നത്.