MARANCHERY
മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ഷമീറ ഇളയേടത്ത് രാജി സമർപ്പിച്ചു
മാറഞ്ചേരി: പൊന്നാനി മണ്ഡലം എൽ.ഡി.എഫ് ധാരണ പ്രകാരമാണ് രാജി. രാജി കത്ത് മാറഞ്ചേരി പഞ്ചായത്ത് സെക്രട്ടറി അനിൽ കുമാറിന് കൈമാറി. മെഹറലി കടവിൽ, സുഹറ ഉസ്മാൻ , മുഹമ്മദ് സലീം തുടങ്ങിയവർക്കൊപ്പമെത്തിയാണ് രാജി സമർപ്പിച്ചത്. തിരഞ്ഞെടുപ്പ് ധാരണ പ്രകാരം പൊന്നാനി നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷ എം.ആബിദയും നഗരസഭാ സുപ്രണ്ടിന് രാജി സമർപ്പിച്ചിട്ടുണ്ട്. മാറഞ്ചേരി പഞ്ചായത്തിൽ നിരവധി വികസന പദ്ധതികൾക്ക് രൂപം നൽകിയാണ് ഷമീറ ഇളയേത്തിന്റെ രാജി.