THAVANUR

കേരള ബേക്കേഴ്സ് അസോസിയേഷൻ പൊന്നാനി തവനൂർ മണ്ഡലം കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ചങ്ങരംകുളം:കേരള ബേക്കേഴ്സ് അസോസിയേഷൻ പൊന്നാനി, തവനൂർ മണ്ഡലം കമ്മിറ്റികൾ സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ബേക്കറി ജീവനക്കാർക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് കേരള സർക്കാർ നിർബന്ധമാക്കിയ സാഹചര്യത്തിലാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ചങ്ങരംകുളം ഫുഡ് സിറ്റി റെസ്റ്റോറന്റ് ഹാളിൽ നടന്ന ക്യാമ്പ് വ്യാപാരി വ്യവസായി ഏകോപന സമതി ചങ്ങരംകുളം യൂണിറ്റ് ജനറൽ സെക്രട്ടറി ഒ മൊയ്ദുണ്ണി ഉദ്ഘാടനം ചെയ്തു.സലീം കാഞ്ഞിയൂർ, ബേക്കേഴ്സ് യൂണിയൻ പൊന്നാനി മണ്ഡലം പ്രസിഡന്റ് ഷമീർ സോനാസ്, നാഹിർ ആലുങ്ങൾ,എലൈറ്റ് ബാബു, ലത്തീഫ് നഹൽ, റഷീദ് മൈക്രോ, ശ്രീജിത്ത്, ശ്രീജേഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. മുന്നൂറിൽ പരം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button