PONNANI
തവനൂർ സർവീസ് സഹകരണ ബാങ്കിന്റെ വജ്ര ജൂബിലിയാഘോഷ പരിപാടികൾക്ക് ജനുവരി 25 ന് തുടക്കമാകും
തവനൂർ: പ്രവർത്തന രംഗത്ത് 60 വർഷം പിന്നിടുന്ന തവനൂർ സർവീസ് സഹകരണ ബാങ്കിന്റെ വജ്ര ജൂബിലിയാഘോഷ പരിപാടികൾക്ക് ജനുവരി 25 ന് തുടക്കമാകും.
ലോഗോ പ്രകാശനം സഹകരണ സംഘം അസി. രജിസ്ട്രാർ ജനറൽ അസ്ലം നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് പി.ജ്യോതി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് അബ്ദുൾ റഹ്മാൻ, ഡയറക്ടർമാരായ ബാലചന്ദ്രൻ , ജയരാജ്, സുബ്രമണ്യൻ , ദീപ, പാർവതി എം.പി എന്നിവർ സംസാരിച്ചു.
സെക്രട്ടറി പി.മുരളീധരൻ സ്വാഗതവും മാനേജർ ടി.സജിത് നന്ദിയും പറഞ്ഞു.