KERALA
സ്കൂൾ ഗ്രൗണ്ടിൽ കളിക്കവെ കടന്നൽ കൂട്ടം ആക്രമിച്ചു, തൃശൂരിൽ നാൽപതിലേറെ പെൺകുട്ടികൾക്ക് കുത്തേറ്റു; ആശുപത്രിയിൽ
സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ തൃശൂരിൽ നാൽപതിലധികം വിദ്യാർത്ഥിനികൾക്ക് കടന്നൽ കുത്തേറ്റു. തൃശൂരിലെ പാവറട്ടിയിലാണ് വിദ്യാർത്ഥിനികൾക്ക് കടന്നൽ കുത്തേറ്റത്. ഇവിടുത്തെ ക്രൈസ്റ്റ് കിംഗ് കോൺവെന്റ് ഗേൾസ് സ്കൂളിലെ നാൽപതിലധികം വിദ്യാർഥിനികൾക്കാണ് കടന്നൽ കുത്തേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. കുട്ടികൾ സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെയായിരുന്നു കടന്നൽ ആക്രമണം