EDAPPAL

നേതാജി ബൈപ്പാസ് റോഡിൻ്റെ ഉദ്ഘാടനം കെ.ടി ജലീൽ എം.എൽ.എ. നിർവ്വഹിച്ചു

എടപ്പാൾ: അനുദിനം വളർന്നുകൊണ്ടിരിക്കുന്ന എടപ്പാളിൻ്റെ വികസന മുന്നേറ്റത്തിന് പുതിയൊരു പൊൻ തൂവൽ ചാർത്തി പട്ടാമ്പി തൃശ്ശൂർ റോഡുകളെ ബന്ധിപ്പിക്കുന്ന നേതാജി ബൈപ്പാസിന് പുനർജന്മം. പട്ടാമ്പി റോഡിലെ ബ്ലോക്ക് ഓഫിസിന് സമീപത്ത് നിന്ന് ടൗണിൽ എത്താതെ തൃശ്ശൂർ റോഡിലെത്താനുള്ള എളുപ്പമാർഗ്ഗമാണ് നേതാജി ബൈപ്പാസ്. വട്ടംകുളം എടപ്പാൾ പഞ്ചായത്തുകളുടെ അതിർത്തിയിൽ കിടന്ന റോഡിന് തർക്കങ്ങൾക്ക് ഒടുവിലാണ് ശാപമോക്ഷമുണ്ടായത്. ഇൻ്റർലോക്ക് വിരിച്ച് മനോഹരമാക്കിയ റോഡിന് കെ.ടി ജലീൽ എം.എൽ.എയാണ് 20 ലക്ഷം രൂപ ഫണ്ട് അനുവദിച്ചത്. ശനിയാഴ്ച്ച വൈകുന്നേരം 4.30 ന് നടന്ന പ്രൗഢഗംഭീര ചടങ്ങിൽ എം.എൽ.എ കെ.ടി ജലീൽ ഉദ്ഘാടനം നിർവ്വഹിച്ച് ഗതാഗതത്തിന് തുറന്നു കൊടുത്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുബൈദ ടീച്ചർ, വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കഴുങ്കിൽ മജീദ് തുടങ്ങി ജനപ്രതിനിധികളും, രാഷ്ട്രീയ പ്രതിനിധികളും, പൗരപ്രമുഖരും, വ്യാപാരി സംഘടനാ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു. ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് വ്യാപാരികൾ വാദ്യഘോഷങ്ങൾ, പായസവിതരണം, ഗാനമേള എന്നിവയെല്ലാം ഒരുക്കി ചടങ്ങ് ആഘോഷമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button