EDAPPAL

എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവം തുടർച്ചയായി മൂന്നാം തവണയും മോഡേൺ ഹയർ സെക്കൻഡറി സ്കൂൾ പോട്ടൂർ ഒന്നാം സ്ഥാനത്ത്.

എടപ്പാൾ: ഈ വർഷത്തെ എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മോഡേൺ ഹയർ സെക്കൻഡറി സ്കൂൾ പോട്ടൂർ തുടർച്ചയായി മൂന്നാം വർഷവും ഏറ്റവും കൂടുതൽ പോയിന്റ് നേടി ഒന്നാം സ്ഥാനം നിലനിർത്തി. എൽ പി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ 1082 പോയിന്റുകളാണ് ഈ സ്കൂളിലെ മിടുക്കരായ വിദ്യാർത്ഥികൾ വാങ്ങി കൂട്ടിയത്. 732 പോയിന്റ് നേടി പി സി എൻ ജി എച്ച് എസ് എസ് മൂക്കുതലയും 614 പോയിന്റ് നേടി ജി എച്ച് എസ് എസ് എടപ്പാളും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, പ്രവർത്തിപരിചയമേള, ഐടി മേള, എന്നീ വിഭാഗങ്ങളിൽ 165 മിടുക്കരായ വിദ്യാർത്ഥികളാണ് സ്കൂളിനു വേണ്ടി മത്സരിച്ചത്. 167 ഇനങ്ങളിൽ 137 എണ്ണത്തിലും മോഡേൺ സ്കൂളിലെ കുട്ടികൾ എ ഗ്രേഡ് നേടിയെടുത്തു. കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനു വേണ്ടിയുള്ള ചിട്ടയായ പ്രവർത്തനങ്ങളും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിസ്സീമമായ പിന്തുണയുമാണ് കുട്ടികളെ ഈ നേട്ടത്തിന് അർഹരാക്കിയത് എന്ന് സ്കൂൾ ചെയർമാൻ ഡോക്ടർ സിപി അലി ബാവഹാജി അഭിപ്രായപ്പെട്ടു. ശാസ്ത്രമേളയിലെ മിന്നും താരങ്ങളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും അദ്ദേഹം പ്രത്യേകം അനുമോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button