EDAPPAL

പശുക്കളിൽ കാണുന്ന ചർമമുഴക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾക്ക് തുടക്കമായി

എടപ്പാൾ: കേരള വെറ്റിനറി വകുപ്പിന്റെയും, വട്ടംകുളം പഞ്ചായത്ത്‌ മൃഗ ചികിത്സ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പശുക്കളിൽ കാണുന്ന ചർമ മുഴക്കുള്ളതും, പ്രതിരോധത്തിനായുള്ള കുത്തി വെപ്പുകൾക്കും തുടക്കമായി.

അവശരായ പശുക്കളെ എഴുന്നേൽപ്പിക്കാനുള്ള സാമഗ്രി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പഞ്ചായത്ത്‌ ഒരുക്കിയിട്ടുണ്ട്. മൃഗങ്ങളുടെ സർജറി കൂടി നടത്താനുള്ള സൗകര്യങ്ങൾ കൂടി ഏർപ്പെടുത്താൻ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. മികച്ച രീതിയിൽ മൃഗങ്ങൾക്കുള്ള ചികിത്സക്ക് ഡോ.മനോജ്‌ നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റ്‌ അബ്ദുൽ മജീദ് കഴുങ്കിൽ ഉദ്ഘാടനം ചെയ്തു. പത്തിൽ അഷ്‌റഫ്‌, എം കെ മുഹമ്മദ്, മറ്റു ക്ഷീര കർഷകർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button