കുന്നംകുളം സ്വദേശിനിയായ യുവതിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച യുവാവ് അറസ്റ്റില്‍.
![](https://edappalnews.com/wp-content/uploads/2022/12/Screenshot_2022-12-14-10-30-21-583_com.android.chrome.jpg)
![](https://edappalnews.com/wp-content/uploads/2022/12/IMG-20221206-WA0035-724x1024.jpg)
കുന്നംകുളം സ്വദേശിനിയായ യുവതിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച യുവാവ് അറസ്റ്റില്‍. തൃശൂര്‍ അന്തിക്കാട് സ്വദേശി ആരോമല്‍ രാജ് ആണ് അറസ്റ്റിലായത്.
നവംബര്‍ പതിനഞ്ചിന് പട്ടാപകല്‍ യുവതിയെ ആഡംബരകാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു.
രാവിലെ തൊട്ടു യുവതിയെ കാണാതായതോടെ ഭര്‍ത്താവ് കുന്നംകുളം പൊലീസിന് പരാതി നല്കി.
കുന്നംകുളം ചെമ്മണ്ണൂര്‍ സ്വദേശിയായ ആരോമല്രാജായിരുന്നു യുവതിയെ തട്ടിക്കൊണ്ടുപോയത്. നേരത്തെ പരിചയക്കാരായിരുന്നു ഇരുവരും. യുവതി നിരന്തരം ശല്യംനേരിട്ടിരുന്നു. വീടിനു മുമ്പില്‍ നില്‍ക്കുകയായിരുന്ന യുവതിയെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ടുപോയി. പകലും രാത്രിയും കാറില്‍ ബന്ദിയാക്കി മര്‍ദ്ദിച്ചു.
പിറ്റേന്നു രാവിലെയാണ് ആരോമല്‍ രാജിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയത്. പിന്നാലെ, നടത്തിയ അന്വേഷണത്തില്‍ തട്ടിക്കൊണ്ടുപോയ കാര്‍ വഴിമധ്യേ മാറ്റി. ഇതിനു സഹായം ചെയ്തു കൊടുത്ത സുഹൃത്തിനെ ആദ്യമേ പൊലീസ് പിടികൂടിയിരുന്നു. തട്ടിക്കൊണ്ടുപോയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു
![](http://edappalnews.com/wp-content/uploads/2025/01/logo.png)