MARANCHERY
തണൽ പുരയിട കൃഷി: സൗജന്യ വിത്ത് വിതരണം നടത്തി
മാറഞ്ചേരി: തണൽ പുരയിട കൃഷി ആറാംഘട്ടത്തിന്റെ ഭാഗമായി സൗജന്യ വിത്ത് വിതരണവും ബോധവത്കരണ ക്ലാസും നടത്തി. തണൽ ഓഡിറ്റോറിയത്തിൽ നടന്ന ബോധവത്കരണ ക്ലാസ് കാർഷിക അവാർഡ് ജേതാവ് അബ്ദുൾ ലത്തീഫ് കോലളമ്പ് നിർവ്വഹിച്ചു. തണൽ പ്രസിഡന്റ് എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ.മുഹമ്മദ് ഹാജി സ്വാഗതവും അബ്ദു കുഞ്ഞിമോൻ നന്ദിയും പറഞ്ഞു. സൗജന്യ വിത്തുകളുടെ വിതരണം അബ്ദുൾ ലത്തീഫ് കോലളമ്പ് നിർവഹിച്ചു. തണൽ പുരയിട കൃഷിയിൽ ഈവർഷം അഞ്ഞൂറോളം പേർ പങ്കാളികളായി.