EDAPPAL

കപ്പൂർ ഗ്രാമപഞ്ചായത്ത് കുടുബശ്രീ ജെൻഡർ റിസോഴ്സ് സെൻ്റർ ഉദ്ഘാടനം ചെയ്തു

കപ്പൂർ: കപ്പൂർ ഗ്രാമപഞ്ചായത്ത് കുടുബശ്രീ ജെൻഡർ റിസോഴ്സ് സെൻ്റർ ബഹു.ഗ്രാമവികസന പഞ്ചായത്ത് രാജ് മന്ത്രി ഗിരിരാജ് സിങ്ങ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കപ്പൂർ പഞ്ചായത്ത് തല ഉദ്ഘാടനം കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.വി ആമിന കുട്ടി അദ്ധ്യക്ഷയായി.

ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വി.യു സുജിത, കുടുബശ്രീ ജില്ലാ മിഷൻ അംഗം അസ്മിയ, വി.സി നിത്യ എം ഇ സി, ദിവ്യ, വാർഡ് മെമ്പർമാരായ സൽമ ടീച്ചർ, എം.രാധിക, മുംതാസ്, ജയലക്ഷ്മി, കെ.ടി അബ്ദുള്ള കുട്ടി, ഹൈദർ അലി, ലീന ഗിരീഷ്, എച്ച് ഐ പ്രമോദ്, ഐസിഡിഎസ് സൂപ്രവൈസർ ഷഹ്ന, കുടുബശ്രീ അംഗങ്ങൾ, ആശവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. കുടുബശ്രീ സിഡിഎസ് ചെയർപേഴ്സൺ സുജാത മനോഹരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് എ.എസ് പ്രീത നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button