KERALA

തുലാവർഷം കേരളത്തിൽ, വ്യാപക മഴയ്ക്കും ഇടിമിന്നലിനും സാധ്യത; 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് തുലാവർഷമെത്തി. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും തുലാവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് (ഒക്ടോബർ 30) മുതൽ നവംബർ മൂന്ന് വരെ വ്യാപക മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയുണ്ടാകും. ഇടിമിന്നലിന് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. കേരളത്തിൽ ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പുണ്ട്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button