KERALA

വീട്ടുമുറ്റത്തെ കോഴിക്കൂട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

കോഴിക്കോട്ട് വീട്ടുമുറ്റത്തെ കോഴിക്കൂട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. മുക്കം കാഞ്ഞിരമൊഴി സ്വദേശി വിശ്വനാഥന്റെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. രണ്ട് കോഴികളെ വിഴുങ്ങിയ പാമ്പ്പുറത്ത് കടക്കാൻ കഴിയാതെ കൂട്ടിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

രാവിലെ കോഴിയെ തുറന്നു വിടാൻ വിശ്വനാഥൻ എത്തിയപ്പോഴാണ് കൂട്ടിൽ പാമ്പിനെ കണ്ടത്. വീട്ടുകാർ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിനെ അറിയിച്ചതിനെ തുടർന്ന് റെസ്പോൺസ് ടീം അംഗമായ കരീം മുക്കം എത്തി പാമ്പിനെ പിടികൂടി.

കൂട്ടിൽ കുടുങ്ങിക്കിടക്കുന്ന പാമ്പിനെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. നിരവധി പേരാണ് വിശ്വനാഥന്റെ വീട്ടിൽ പാമ്പിനെ കാണാൻ എത്തിയത്. പാമ്പിനെ താമരശ്ശേരി റെയിഞ്ച് ഓഫീസിൽ എത്തിച്ചതിനുശേഷം വനത്തിൽ തുറന്നു വിടും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button