തവനൂർ നിയോജക മണ്ഡലത്തിൽ തെരുവ് നായ്ക്കൾക്ക് സമ്പൂർണ്ണ വാക്സിനേഷൻ, എ ബി സി പ്രോഗ്രാം എന്നിവ അടിയന്തിരമായി നടപ്പിലാക്കും
എടപ്പാൾ : തവനൂർ നിയോജകമണ്ഡലത്തിൽ സമ്പൂർണ്ണ എ ബി സി പ്രോഗ്രാം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി ബഹു.തവനൂർ എംഎൽഎ ഡോ കെ.ടി ജലീലിന്റെ അദ്ധ്യക്ഷതയിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രാവിലെ 10.30 ന് പ്രത്യേക അവലോകന യോഗം ചേർന്നു. യോഗത്തിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി.രാമകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുബൈദ സി.വി (എടപ്പാൾ ഗ്രാമപഞ്ചായത്ത്), അസ്ലം തിരുത്തി (കാലടി ഗ്രാമപഞ്ചായത്ത്), ശാലിനി (തൃപ്പങ്ങോട് ഗ്രാമപഞ്ചായത്ത്), ശ്രീനിവാസൻ (പൊറത്തൂർ ഗ്രാമപഞ്ചായത്ത്), വിവിധ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ, വെറ്റിനറി സർജൻമാർ എന്നിവർ പങ്കെടുത്തു.
തവനൂർ നിയോജക മണ്ഡലത്തിൽ സർക്കാർ ഉത്തരവിലെ മാർഗ്ഗ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുന്നതിൽ പ്രാദേശികമായി സൗകര്യങ്ങൾ ഒരുക്കികൊണ്ട് നായ്ക്കളുടെ സമ്പൂർണ്ണ വാക്സിനേഷൻ, എ ബി സി പ്രോഗ്രാം എന്നിവ നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു.