വ്യാജ നോട്ട് , ലോട്ടറി കേസ് നാലാം പ്രതിയും പെരുമ്പടപ്പ് പോലീസ് പിടിയിൽ
എരമംഗലം: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളും വ്യാജ ലോട്ടറി ടിക്കറ്റ് അടിച്ചു വില്പന നടത്തുന്ന സംഘത്തിലെ നാലാം പ്രതിയായ ചെമ്മാറപള്ളിയിൽ വീട് തവിഞ്ഞാൽ പെരിയ മാനന്തവാടി തോമസ് തങ്കച്ചന്‍ എന്നയാളെ പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി എം വിമോദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം വയനാടിലെ തലപ്പുഴയിൽ നിന്നും അറസ്റ്റ് ചെയ്തു.പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്ന ഈ കേസിലെ ഒന്നാം പ്രതിയായ അഷ്റഫിനെയും രണ്ടാം പ്രതിയായ പജീഷിനെയും പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു നിർമ്മാണത്തിന് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളും പ്രിന്ററും വ്യാജ ലോട്ടറി ടിക്കറ്റ് വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളും കണ്ടെടുത്തിരുന്നു.
പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ വ്യാജ ലോട്ടറി ടിക്കറ്റുകൾ നിർമ്മിക്കാൻ വേണ്ടി വ്യാജ ലോട്ടറി ടിക്കറ്റുകളുടെ പുറത്ത് അടിക്കുന്നതിനായി വിവിധ ലോട്ടറി ഏജൻസികളുടെ സീലുകൾ മൂന്നാം പ്രതി ജെയിംസ് ജോസഫിന്റെ സഹായത്തോടുകൂടിയാണ് നിർമ്മിച്ചതെന്ന് അറിവ് ലഭിക്കുന്നത് തുടർന്ന് പ്രതികളും ഒന്നിച്ച് മാനന്തവാടിയിൽ പോയി പ്രത്യേക സംഘം സീലുകൾ നിർമ്മിച്ച കടകൾ കണ്ടെത്തുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സീലുകളുടെ നിർമ്മാണത്തിന് സഹായിച്ച ജെയിംസ് ജോസഫിന് കണ്ടെത്തി അറസ്റ്റ് ചെയ്തത്
പോലീസ് നടത്തിയ അന്വേഷണത്തിൽ പജീഷിനും അഷറഫിനും വ്യാജ കറൻസി നോട്ടുകൾ നിർമ്മിക്കുന്നതിന് പ്രേരണ നല്‍കിയത് തോമസും ജെയിംസ് ചേർന്നാണന്നും ഇവർ 75000/_ രൂപ നൽകിയപ്പോൾ 175000 രൂപയുടെ വ്യാജ കറൻസി നിർമ്മിച്ച് നൽകിയിരുന്നു. ഈ വ്യാജ നോട്ടുകൾ വിതരണം ചെയ്യുന്ന സമയം ജെയിംസിനെ വയനാട് പനമരത്ത് വെച്ച് പോലീസ് 2020 ൽ അറസ്റ്റ് ചെയ്തിരുന്നു വ്യാജ കറൻസി നിർമ്മാണത്തിൻറ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്നാണ് തോമസിനെ അറസ്റ്റ് ചെയ്തത് പൊന്നാനി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകിയ തോമസിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.