MALAPPURAM

മലപ്പുറത്ത് അധിക പ്ലസ് വണ്‍ ബാച്ച് അനുവദിക്കാന്‍ ഉത്തരവിടാനാവില്ല; സുപ്രീം കോടതി

ന്യൂഡല്‍ഹി: മലപ്പുറത്ത് അധിക പ്ലസ് വണ്‍ ബാച്ച് അനുവദിക്കാന്‍ ഉത്തരവിടില്ലെന്ന തീരുമാനവുമായി സുപ്രീം കോടതി. അധിക ബാച്ചുകള്‍ക്കുള്ള സാമ്പത്തിക ബാധ്യത വഹിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. മലപ്പുറം ജില്ലയിലെ പാറകടവ് മൂന്നിയൂര്‍ എച്ച്എസ്എസ് സ്‌കൂളാണ് പ്ലസ് വണ്‍ അധിക ബാച്ചിനായി സുപ്രീം കോടതിയെ സമീപിച്ചത്.

ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ ആവശ്യം കൂടി കണക്കിലെടുത്ത് അധിക ബാച്ചുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.

അതേസമയം ജില്ലയിലെ വിദ്യാഭ്യാസ ആവശ്യകത കൂടി പരിഗണിച്ച് കൂടുതല്‍ എയ്ഡഡ്, അണ്‍എയ്ഡഡ് പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനം സമയബന്ധിതമായി കൈക്കൊള്ളാന്‍ സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. എയ്ഡഡ് ബാച്ചുകള്‍ അനുവദിക്കാന്‍ കഴിയില്ലെങ്കില്‍ അണ്‍എയ്ഡഡ് ബാച്ചുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് ഹൈക്കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം.എം. സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button